X
    Categories: indiaNews

ഇനി ലോക്ക്ഡൗണ്‍ ഇല്ല; ഡല്‍ഹി കോവിഡിന്റെ മൂന്നാംഘട്ടം പിന്നിട്ടെന്ന് ആരോഗ്യമന്ത്രി

ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. ദേശീയ തലസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഇനി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല. അത്തരമൊരു നടപടി ഈ ഘട്ടത്തില്‍ ഗുണമൊന്നും ചെയ്യില്ല. എല്ലാവരും മാസ്‌ക് ധരിക്കുക എന്നതാണ് പ്രധാനം. കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രഘട്ടത്തെ ഡല്‍ഹി പിന്നിട്ടിരിക്കുന്നു, സത്യേന്ദ്ര ജയിന്‍ പറഞ്ഞു.

ഇന്നലെ 3235 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 7606 പേര്‍ രോഗമുക്തരായി. 95 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐസിയു ബെഡുകളുടെ കുറവാണ് ഡല്‍ഹി നേരിടുന്ന പ്രധാന പ്രശ്‌നം. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്ന് ജയിന്‍ പറഞ്ഞു.

web desk 3: