X

ബ്രസീലിനെ മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്

ഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

40,91,550 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് ബാധിച്ചത്. ഇന്ത്യയില്‍ 40,92,550 പേര്‍ക്കും കോവിഡ് ബാധിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 80,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 30% കോവിഡ് കേസുകളും ഇന്ത്യയിലാണ്. 20 % മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

web desk 3: