X
    Categories: Health

കോവിഡ് ബാധിതര്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാമെന്ന് പഠനം

ലണ്ടന്‍: യുകെയിലെ കോവിഡ് രോഗിക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടതായി കണ്ടെത്തല്‍. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കാര്യം പരാമര്‍ശിക്കുന്നത്. കോവിഡ് ചികിത്സയിലുള്ള 45 വയസ് പ്രായമുള്ള ഒരാള്‍ക്കാണ് കേള്‍വിശക്തി നഷ്ടപ്പെട്ടത്. കേള്‍വിശക്തി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട അസുഖങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ ലാബ് പരിശോധനകളില്‍ അദ്ദേഹത്തിന് ശ്രവണ നഷ്ടം സംഭവിച്ചതായും തെളിഞ്ഞു.

അദ്ദേഹത്തിന് ഇന്‍ട്രാറ്റിമ്പാനിക് സ്റ്റിറോയിഡ് കുത്തിവയ്പ്പുകള്‍ നല്‍കി, അതിനുശേഷം അദ്ദേഹത്തിന്റെ ശ്രവണശേഷി അല്‍പ്പം മെച്ചപ്പെട്ടു. അതേസമയം, കോവിഡ് രോഗികളില്‍ കേള്‍വിശക്തി നഷ്ടപ്പെടുന്നത് 2020 ഏപ്രിലില്‍ തന്നെ കണ്ടെത്തിരുന്നു.കോവിഡ് രോഗികളില്‍ ശ്രവണ നഷ്ടത്തിന് കാരണം, ചെവിയിലെ അണുബാധയും ചെവിയില്‍ വൈറസ് മൂലമുണ്ടാകുന്ന വീക്കവും കൂടിച്ചേര്‍ന്നതാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൊറോണ വൈറസ് രോഗികള്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടുന്നതിനായി പരിശോധന നടത്തണമെന്നും പഠനം വ്യക്തമാക്കുന്നു.

ഓട്ടോളറിംഗോളജിയില്‍ കാണപ്പെടുന്ന ഒരു സാധാരണ അവസ്ഥയാണ് കേള്‍വിശക്തി നഷ്ടപ്പെടുന്നത്. ഓരോ വര്‍ഷവും ഒരു ലക്ഷത്തില്‍ അഞ്ച് മുതല്‍ 160 വരെ ആളുകള്‍ക്ക് കേള്‍വിശക്തി നഷ്ടമാകുന്നുണ്ട്. മിക്ക കേസുകളിലും ഇതിനുള്ള കാരണം വ്യക്തമല്ല.

 

web desk 3: