X

കോവിഡ് മുക്തി നേടി മൂന്നു മാസങ്ങള്‍ക്കകം വീണ്ടും പരിശോധന വേണ്ട; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് പരിശോധനക്ക് പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി സര്‍ക്കാര്‍. കോവിഡ് ഭേദമായവരില്‍ മൂന്ന് മാസത്തേക്ക് വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ശസ്ത്രക്രിയ, ഡയാലിസിസ് തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവര്‍ക്ക് കോവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ആവശ്യമെങ്കില്‍ വീണ്ടും കോവിഡ് പരിശോധന നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അത് ആന്റിജന്‍ പരിശോധന ആയിരിക്കണമെന്നാണ് പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.

കൊവിഡ് ഭേദമായ ആള്‍ക്ക് ആന്റിജന്‍ ഒഴികെ ഉള്ള പരിശോധനകളില്‍ പൊസിറ്റീവ് ആയി കാണിച്ചാലും ശസ്ത്രക്രിയ അടക്കം ചികിത്സകള്‍ മുടക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. വൈറല്‍ ഷെഡിംഗ് കാരണം നിര്‍ജ്ജീവമായ വൈറസുകള്‍ ശരീരത്തില്‍ ഉണ്ടാകാം. അതുപക്ഷേ കോവിഡ് ബാധ ആയി കണക്കാക്കാന്‍ ആകില്ല.

 

web desk 1: