X
    Categories: Health

ശ്രദ്ധിക്കുക; ഈ കോവിഡ് രോഗലക്ഷണങ്ങള്‍ നിങ്ങളെ ആശുപത്രിയില്‍ എത്തിക്കാം

കോവിഡ് രോഗലക്ഷണങ്ങളെല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ചില ലക്ഷണങ്ങള്‍ കോവിഡ് എത്ര മാത്രം തീവ്രമാകും എന്നതിനെ സംബന്ധിച്ച് ചില സൂചനകള്‍ നല്‍കിയേക്കാം. അടുത്തിടെ നടന്ന ഒരു പഠനം അനുസരിച്ച് തുടര്‍ച്ചയായ പനിയും വിശപ്പില്ലായ്മയും അനുഭവപ്പെട്ട കോവിഡ് രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്.

ഒരു ആപ്പ് ഉപയോഗിച്ച് 4100 കോവിഡ് രോഗികളുടെ ഡേറ്റയാണ് ഗവേഷണ സംഘം ശേഖരിച്ചത്. ഇതില്‍ 13 ശതമാനം രോഗികള്‍ക്ക് 28 ദിവസമെങ്കിലും നീണ്ടു നില്‍ക്കുന്ന ദീര്‍ഘകാല കോവിഡ് അനുഭവപ്പെട്ടു. 20ല്‍ ഒരു രോഗി വീതം എട്ടാഴ്ചയിലേറെ അസുഖബാധിതനായി തുടര്‍ന്നു. 50ല്‍ ഒരാള്‍ 12 ആഴ്ചയില്‍ അധികമായി പ്രശ്‌നങ്ങള്‍ നേരിട്ടു.

ആദ്യത്തെ ആഴ്ചയില്‍ അഞ്ചോ അതിലധികമോ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന രോഗികള്‍ക്കാണ് ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പിന്നീടും ഉണ്ടായത്. ദീര്‍ഘകാലം കോവിഡിനെ നേരിട്ടവരില്‍ പനിയും വിശപ്പില്ലായ്മയും ലക്ഷണങ്ങളായുള്ള രോഗികളാണ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലേക്ക് എത്തിയത്. പഠനത്തില്‍ നിരീക്ഷിക്കപ്പെട്ടത് കൂടുതലും സ്ത്രീകളായിരുന്നു.

web desk 3: