X
    Categories: indiaNews

കോവിഡിന്റെ അടുത്ത തരംഗം ഈ മാസം മുതല്‍; ഒക്ടോബറില്‍ പാരമ്യത്തിലെത്തുമെന്ന് വിദഗ്ധര്‍

ഡല്‍ഹി: ഇന്ത്യയില്‍ ഈ മാസം മുതല്‍ ചെറിയ തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുതുടങ്ങുമെന്നും ഒക്ടോബറോടെ പാരമ്യത്തില്‍ എത്തുമെന്നും വിദഗ്ധര്‍. രണ്ടാം തരംഗം കൃത്യമായി പ്രവചിച്ച ഐഐടി ഹൈദരാബാദ്, കാന്‍പുര്‍ സ്ഥാപനങ്ങളിലെ മതുകുമല്ല വിദ്യാസാഗര്‍, മനീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ പ്രവചനത്തിന്റെയും പിന്നില്‍.

അടുത്ത തരംഗത്തില്‍ ദിവസവും ഒരു ലക്ഷത്തില്‍ താഴെ പ്രതിദിന കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അങ്ങേയറ്റം പോയാല്‍ 1.50 ലക്ഷം വരെയെത്തിയേക്കാം. എന്നാല്‍ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ധിച്ചേക്കാം. രണ്ടാം തരംഗത്തേക്കാള്‍ കുറവ് ആഘാതമായിരിക്കും മൂന്നാം തരംഗം ഉണ്ടാക്കുകയെന്നാണു വിലയിരുത്തല്‍.

അതേസമയം, എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ വ്യാപിപ്പിക്കുക എന്നത് ഈ വിലയിരുത്തലും അടിവരയിട്ടു പറയുന്നു. ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തുക, ജീനോം സീക്വന്‍സിങ് നടത്തി പുതിയ വകഭേദങ്ങളെ കണ്ടെത്തുക തുടങ്ങിയവ ചെയ്യണമെന്നും ഇവര്‍ പറയുന്നു.

 

web desk 3: