X
    Categories: Health

കോവിഡ് ബാധിതരുമായുള്ള 15 മിനിറ്റ് സമ്പര്‍ക്കം രോഗവ്യാപനത്തിന് കാരണമാകുമെന്ന് പഠനം

മുംബൈ: കോവിഡ് ബാധിതരുമായുള്ള 15 മിനിറ്റ് സമ്പര്‍ക്കം രോഗവ്യാപനത്തിനു കാരണമാകുമെന്നു ഗവേഷണത്തില്‍ കണ്ടെത്തി. മാസ്‌ക് ഉപയോഗവും ആറടി അകലം പാലിക്കലും രോഗം പടരാതിരിക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് അടിവരയിടുന്നതാണു യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ (സിഡിസി) കണ്ടെത്തല്‍.

സിഡിസിയുടെ പുതിയ കണ്ടെത്തല്‍ സാര്‍സ് കോവ് 2 വൈറസ് നേരത്തേതിലും കൂടുതല്‍ വ്യാപക ശേഷിയുള്ളതായി മാറിയെന്നാണു കാണിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒന്നിലധികം വഴികളിലൂടെ രോഗവ്യാപനം ഉണ്ടാകുന്നതിന്റെ അപകടസാധ്യത രാജ്യത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. രാഹുല്‍ പണ്ഡിറ്റ് പറഞ്ഞു. രോഗി തുമ്മുന്നതോ ചുമയ്ക്കുന്നതോ അല്ല, അയാള്‍ ഉള്‍ക്കൊള്ളുന്ന വൈറല്‍ ലോഡാണ് അപകടം. ഒരു രോഗിയില്‍ വളരെയധികം വൈറല്‍ ലോഡ് ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആളിലേക്കുള്ള വ്യാപനം എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം താഴ്ന്നിട്ടുണ്ടെങ്കിലും ആശ്വസിക്കണമെങ്കില്‍ 15-21 ദിവസം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

web desk 3: