X
    Categories: Health

കോവിഡ് ഫലം നെഗറ്റീവായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കോവിഡ് രോഗം വരാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കോവിഡ് ബാധ ആരംഭിച്ചത് മുതല്‍ ചര്‍ച്ചയാകുന്ന കാര്യമാണ്. എന്നാല്‍ ‘ഒരിക്കല്‍ രോഗം പിടിപെട്ടു സുഖപ്പെട്ട ഒരാള്‍ക്കു കോവിഡ് വീണ്ടും വരുമോ? മറ്റേതൊരു രോഗത്തെ പോലെയും കോവിഡിനു ശേഷം രൂപപ്പെടുന്ന ആന്റിബോഡികള്‍ ശരീരത്തിനു രോഗപ്രതിരോധം നല്‍കുമോ? പോലുളള സംശയങ്ങള്‍ ഇപ്പോഴും പൂര്‍ണമായി ദുരീകരിക്കപ്പെട്ടിട്ടില്ല.

കൂടാതെ കോവിഡ് ഭേദമായ ശേഷവും അനുബന്ധമായ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ കുറച്ചു കാലത്തേങ്കിലും നില്‍ക്കുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആ നിലക്ക് കോവിഡ് ഭേദമായവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

1.രോഗം ഭേദമായ വ്യക്തികള്‍ കൃത്യമായ ഇടവേളകളിലെ സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്.

2.കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം ഭവനങ്ങളില്‍ ക്വാറന്റീനില്‍ കഴിയേണ്ടതാണ്. കൂടാതെ ഇക്കാലയളവില്‍ പരിപൂര്‍ണമായ വിശ്രമം ആവശ്യമാണ്.

3. ലഘുവായ പ്രവര്‍ത്തികള്‍ ചെയ്യുകയും ആവാം.

4. കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

5. പുകവലി മദ്യപാനം പോലുള്ളവ ഒഴിവാക്കേണ്ടതാണ്.

6. ഇ – സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴിയും ഡോക്ടറുടെ സേവനം തേടാവുന്നതാണ്.

7. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ രോഗിയില്‍ കോവിഡ് 19 അവശേഷിപ്പിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

8. ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ശരിയായ ചികിത്സയിലൂടെ രോഗ നിയന്ത്രണം ഉറപ്പു വരുത്തേണ്ടതുമാണ്.

9. കോവിഡ് ഭേദമായവര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

10.ചിലരില്‍ മാനസിക സമ്മര്‍ദ്ദം, ശ്വാസ തടസം, അകാരണമായ ക്ഷീണം, കിതപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറെ കാലത്തെക്കെങ്കിലും നില്‍ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

11. മാനസിക പ്രശ്‌നങ്ങള്‍ കൂടിയാല്‍ ജില്ലാതല മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട ക്ലിനിക്കുകളെ ആശ്രയിക്കാവുന്നതാണ്.

 

web desk 3: