X
    Categories: indiaNews

രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കില്ലെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി

ഡല്‍ഹി: കോവിഡ് ബാധിച്ചവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കില്ലെന്ന സൂചനയുമായി കേന്ദ്ര ആരോഗ്യസെക്രട്ടറി. ഇതുസംബന്ധിച്ച് ദേശീയ വിദഗ്ധ സമിതി തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം പഞ്ചാബ,് രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് പൊസിറ്റീവ് ബാധിച്ചവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ കൊടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.അതേസമയം വാക്‌സിന്‍ സ്വീകരിച്ചാലും പ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും മാസ്‌ക് ധരിക്കുന്നത് എല്ലാവരും നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിലൂടെ രോഗവ്യാപനം തടയാന്‍ കഴിയുമെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

web desk 3: