X
    Categories: main stories

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം ഇന്ന് മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. കോവിഡ് അനുബന്ധ പട്ടികയില്‍ വരുന്ന 20ലധികം രോഗങ്ങള്‍ അലട്ടുന്നവരെയാണ് രണ്ടാംഘട്ട വാക്‌സിനേഷനുള്ള പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ആയിരുന്നു ഒന്നാംഘട്ട വാക്‌സിനേഷന്‍. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

49നും 59നും ഇടയില്‍ പ്രായമുള്ള ഹൃദ്രോഗം, പ്രമേഹം, എച്ച്.ഐ.വി, ഹൈപ്പര്‍ ടെന്‍ഷന്‍, കിഡ്‌നി അനുബന്ധ പ്രശ്‌നങ്ങള്‍ തുടങ്ങി 20ലധികം രോഗങ്ങള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആസ്പത്രിയില്‍ അഡ്മിറ്റ് ആയി ചികിത്സ തേടിയവരെയാണ് വാക്‌സിനേഷന് പരിഗണിക്കുക. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

കോവിന്‍ 2.0 വെബ്‌സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റ ആദ്യം അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് വാക്‌സിനേഷന്‍ സെന്ററില്‍ എത്തുമ്പോള്‍ ഇതിന്റെ ഹാര്‍ഡ് കോപ്പി ഹാജരാക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെരഞ്ഞെടു ത്ത സ്വകാര്യ ആസ്പത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ് വാക്‌സിനേഷന്റെ നിരക്ക്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: