X

കേരളത്തിലെ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറു മണി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനം പുതിയ തരംഗത്തിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തില്‍ വ്യാപിക്കുന്ന വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരും-മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിന്റെ കൂടുതല്‍ വ്യാപനം ഇനി രാജ്യത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

അതേസമയം, സംസ്ഥാനത്തിന്ന് 4644 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 3781 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 498 പേരുടെ ഉടവിടമറിയല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 2862 പേര്‍ രോഗവിമുക്തരായി.

web desk 1: