X
    Categories: Newsworld

ട്രംപിന്റെ കോവിഡ് ഉപദേഷ്ടാവ് രാജിവച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കോവിഡ് ഉപദേഷ്ടാവ് ഡോ. സ്‌കോട്ട് അറ്റ്‌ലസ് തല്‍സ്ഥാനത്തു നിന്ന് രാജിവച്ചു. രാജ്യത്തെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ട്രംപിനുണ്ടായ പാളിച്ചകളില്‍ സ്‌കോട്ട് അറ്റ്‌ലസിന് മുഖ്യ പങ്കുണ്ട്. രോഗവ്യാപനം കുറക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മാസ്‌ക് ധരിക്കല്‍ എന്നിവക്ക് സ്‌കോട്ട് അറ്റ്‌ലസ് എതിരായിരുന്നു.

സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയോളജിസ്റ്റായിരുന്നു അദ്ദേഹം. തുടര്‍ന്ന് നാലു മാസം മുമ്പാണഅ കോവിഡ് പ്രതിരോധ ദൗത്യ സംഘത്തില്‍ ചേര്‍ന്നത്.

കോവിഡിനെതിരെ നിയന്ത്രണം വേണ്ട എന്ന അഭിപ്രായക്കാരനായിരുന്നു അറ്റ്‌ലസ്. ഊര്‍ജിതമായ പ്രതിരോധമാണ് ആവശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദങ്ങളെയാണ് ട്രംപും സ്വീകരിച്ചത്.

 

web desk 1: