X
    Categories: Newsworld

ലോകത്താകെ കോവിഡ് ബാധിച്ചവര്‍ 5.89 കോടി; 14 ലക്ഷത്തിനടുത്ത് മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുകോടി എണ്‍പത്തി ഒമ്പത് ലക്ഷം പിന്നട്ടു. 4,85,716 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,67,229 ആയി ഉയര്‍ന്നു. 13,93,192 പേര്‍ വൈറസ് ബാധ മൂലം വിവിധ രാജ്യങ്ങളിലായി മരിക്കുകയും ചെയ്തു.

അതേ സമയം രോഗമുക്തി നേടിയവര്‍ 4,07,55,333 ആണ്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ലോകത്ത് ഒന്നാമത്. 1,35,593 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.2,62,694 പേര്‍ മരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 45,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷത്തോട് അടുത്തു. ആകെ മരണസംഖ്യ 1,33,227 ആയി.4,40,962 പേരാണ് ചികിത്സയിലുള്ളത്. 85,21,617 പേര്‍ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളെയാണ് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചത്.

web desk 1: