X
    Categories: indiaNews

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയിലേക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ 2.50 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു​വെ​ന്ന് ക​ണ​ക്കു​ക​ള്‍. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം നി​ല​വി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,48,97,792 ആ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. ഇ​തു​വ​രെ 8,40,660 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

1,72,86,544 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും​വി​ധ​മാ​ണ്. ബ്രാ​യ്ക്ക​റ്റി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും. അ​മേ​രി​ക്ക- 60,95,068 (1,85,900), ബ്ര​സീ​ല്‍- 38,12,605 (1,19,594), ഇ​ന്ത്യ- 34,61,240 (62,713), റ​ഷ്യ- 9,80,405 (16,914) പെ​റു- 6,29,961 (28,471) ദ​ക്ഷി​ണാ​ഫ്രി​ക്ക- 6,20,132 (13,743) കൊ​ളം​ബി​യ- 5,90,520 (18,767) മെ​ക്സി​ക്കോ- 5,79,914 (62,594), സ്പെ​യി​ന്‍- 4,55,621 (29,011), ചി​ലി- 4,05,972 (11,132).

ഇ​തി​നു പു​റ​മേ, അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം പി​ന്നി​ട്ടി​ട്ടു​ണ്ട്. അ​ര്‍​ജന്‍റീ​ന, ഇ​റാ​ന്‍, ബ്രി​ട്ട​ന്‍, സൗ​ദി അ​റേ​ബ്യ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വ​യാ​ണ് അ​ത്.

ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലും എ​ട്ട് രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ണ്ട്.

web desk 1: