X

സി.പി.എം നേതാവിനെതിരെ പീഡന പരാതിയുമായി സി.പി.ഐ വനിതാ നേതാവ്

സി.പി.എം നേതാവിനെതിരെ സി.പി.ഐ വനിതാ നേതാവ് പൊലീസില്‍ പീഡന പരാതി നല്‍കി. കോഴിക്കോട് പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവുമായ കെ.പി ബിജുവിനെതിരെയാണ് പൊലീസില്‍ പരാതി ലഭിച്ചത്.

ഈ മാസം ഒന്നാം തിയ്യതി ചെറുവണ്ണൂരില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ചെറുവണ്ണൂര്‍ സ്വദേശിയും പ്രാദേശിക മഹിളാ നേതാവും കൂടിയായ വനിതാ നേതാവിന്റെ പരാതി. പരാതി സ്വീകരിച്ച മേപ്പയൂര്‍ പൊലീസ് കെപി ബിജുവിനെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു.

web desk 3: