X

കള പറിച്ചുമാറ്റണം; മാര്‍ക്‌സിന്റെ മൂലധനസിദ്ധാന്തം കേരളത്തില്‍ പ്രായോഗികമല്ലെന്നും എം.വി ഗോവിന്ദന്‍

സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്റെ ഏറ്റവും പുതിയ പരാമര്‍ശം വിവാദത്തില്‍. ജമാഅത്തെ ഇസ്്‌ലാമിക്ക് പിറകെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതക്കെതിരെയാണ് ഗോവിന്ദന്റെ വെടി. വിള നന്നാവണമെങ്കില്‍ കള പറിച്ചുകളയണമെന്ന് അദ്ദേഹം പാര്‍ട്ടി പ്രതിരോധയാത്രയുടെ ഭാഗമായി നടത്തിയ പൊതുയോഗത്തില്‍ പറഞ്ഞു. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ മുകളില്‍ കെട്ടിവെച്ച മുതലാളിത്തത്തില്‍ ജീര്‍ണതകളുണ്ടാകും. ആ കളകള്‍ പറിച്ചുകളഞ്ഞ് മുന്നോട്ടുപോകേണ്ടത് പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് കോഴിക്കോട് പേരാമ്പ്രയിലെ യോഗത്തില്‍ ഗോവിന്ദന്‍ പറഞ്ഞു. റീസോര്‍ട്ട് വിവാദത്തിന്റെയും ഗുണ്ടാ ക്വട്ടേഷന്‍ ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇ.പി ജയരാജനെ ഉദ്ദേശിച്ചാണ് ഗോവിന്ദന്റെ കുത്തെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്കുള്ളിലെ ഇ.പി-പി ജയരാജന്‍ പോരിനെ നേരിടാനാകാതെ കുഴങ്ങുകയാണ് ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും. മാര്‍ക്‌സിന്റെ മൂലധനസിദ്ധാന്തം കേരളത്തില്‍ പ്രായോഗികമല്ലെന്നും കെ.റെയിലെ എതിര്‍ക്കുന്ന യു.ഡി.എഫ് ശൈലി അപകടരമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

Chandrika Web: