X

സി.പി.എം ഓഫീസ് നിര്‍മിക്കാന്‍ വയല്‍ നികത്തുന്നു

മലപ്പുറം : കിഴിശേരി അങ്ങാടിക്ക് സമീപം വലിയഓവുപാലം നെല്‍കൃഷി വയല്‍നികത്തി പാര്‍ട്ടിക്ക് മന്ദിരം നിര്‍മ്മിക്കാന്‍ ഇരുട്ടിന്റെ മറവില്‍ ഭൂമാഫിയയുടെ ഒത്താശയോടെ മണ്ണിട്ട് വയല്‍നികത്തുന്നു. മഴക്കാലങ്ങളില്‍ എല്ലാസമയങ്ങളിലും പാടവുംതോടും നിറഞ്ഞ് റോഡിലൂടെ പരന്ന് ഒഴുകുന്ന മഴവെള്ളം ഈ പ്രദേശത്ത് ദിവസങ്ങളോളം കെട്ടി കിടന്ന് സമീപ വീടുകളിലും കിണറുകളിലും അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളും റോഡിലൂടെ വെള്ളം നിറഞ്ഞഴുകുന്നത് മൂലം ഉണ്ടാകുന്ന ഗതാഗത പ്രയാസങ്ങളും മറ്റും അനുഭവിക്കുന്ന പ്രദേശമാണ്. ഇതല്ലാം എന്നും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി പാടശേഖരത്തിന്റെ സമീപത്തായി താമസിക്കുന്നവരും നാട്ടുകാരും .

ഇങ്ങനെയിരിക്കെ വീണ്ടും പാടശേഖരം മണ്ണിട്ട് നികത്തുന്നതോടെ മഴവെള്ള ഭീഷണിയിലാണ് സമീപവീട്ടുകാര്‍. ഭരണ-ഉദ്യോഗസ്വാധീനം കൊണ്ട് പാടശേഖരം മണ്ണിട്ട് നികത്തി പാര്‍ട്ടിഓഫീസ് പണിയാനുള്ള സി.പി.എം നീക്കത്തിനെതിരെ സമീപവാസികളും കര്‍ഷകരും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്. പാടശേഖരം മണ്ണിട്ട് നികത്തി തണ്ണീര്‍തടം തകര്‍ക്കുന്ന നടപടിക്കെതിരെ പഞ്ചായത്ത് മുസ്‌ലിംലീഗും യൂത്ത്‌ലീഗും ശക്തമായ പ്രതിഷേധം ബന്ധപ്പെട്ട റവന്യൂ അധികാരികളെ അറിയിച്ചു.

പാടം നികത്തുന്നതിനെതിരെയും നെല്‍കൃഷി സംരക്ഷിക്കുന്നതിനും വേണ്ടി പ്രക്ഷോഭത്തിനിറങ്ങുമെന്ന് കഴിഞ്ഞദിവസം തൃശൂരില്‍ സമാപിച്ച സി.പി.എം അനുകൂല കര്‍ഷകതൊഴിലാളി സമ്മേളനം മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് പാര്‍ട്ടിക്കാരുടെ ഈ പരിസ്ഥിതിധ്വംസനം.

 

Chandrika Web: