X
    Categories: MoreViews

സിപിഎം ഓഫീസിന് നേരെ ബോംബേറ്

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാകമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. രാത്രി 12മണിയോടെ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് പെട്രോള്‍ ബോംബുകളാണ് അജ്ഞാത സംഘം എറിഞ്ഞത്.

സംഭവത്തില്‍ എന്‍എന്‍ കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. പ്രദേശത്്ത് ബിജെപി-സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. പാര്‍ട്ടി ഓഫീസില്‍ സെക്രട്ടറി ഉണ്ടായിരുന്നുവെങ്കിലും അക്രമികളെ തിരിച്ചറിയാനായില്ല. നേരത്തെ തിരുവനന്തപുരത്തെ ബിജെപി ഓഫീസിന് നേര്‍ക്കും സമാനരീതിയിലുള്ള ബോംബാക്രമണമുണ്ടായിട്ടുണ്ട്.

chandrika: