X
    Categories: indiaNews

ഇനിയും കോണ്‍ഗ്രസിനൊപ്പം നിന്നില്ലെങ്കില്‍ പിന്നെ പാര്‍ട്ടിയുണ്ടാവില്ല; കേരളത്തിന് പുറത്ത് കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം തീരുമാനം

ന്യൂഡല്‍ഹി: കേരളത്തിന് പുറത്ത് മുഴുവന്‍ സംസ്ഥാനങ്ങളിലും സാഹചര്യങ്ങള്‍ വിലയിരുത്തി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാല്‍ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. കഴിഞ്ഞ ആഴ്ച നടന്ന പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു. കേന്ദ്ര കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചു. നേരത്തെ കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തിരുന്ന കേരള ഘടകം തീരുമാനത്തെ പിന്തുണച്ചു.

ഇനിയും പിടിവാശിയുടെ പേരില്‍ കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്താല്‍ പിന്നെ പാര്‍ട്ടിയുണ്ടാവില്ല എന്നായിരുന്നു കേരളത്തിന് പുറത്തുള്ള നേതാക്കളുടെ അഭിപ്രായം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

പാര്‍ട്ടിയുടെ ദേശീയ പദവി തന്നെ വെല്ലുവിളിയായ സാഹചര്യത്തിലാണ് പിടിവാശി ഉപേക്ഷിച്ചു കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ സിപിഎം തീരുമാനിച്ചത്. നിലവില്‍ ബിഹാറില്‍ കോണ്‍ഗ്രസിനൊപ്പമാണ് സിപിഎം മത്സരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്ന് മത്സരിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: