കോഴിക്കോട്: അരീക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സയിദ് മുഹമ്മദ് ഷമീലിന്റെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. സിപിഎം കുത്തകയായിരുന്ന അരീക്കാട് വാര്‍ഡിലെ വോട്ടുചോര്‍ച്ച പാര്‍ട്ടിക്കിടയില്‍ ചര്‍ച്ചാവിഷയമാണ്.


Dont Miss: കോഴിക്കോട് ഉപതെരഞ്ഞെടുപ്പ് വി.കെ.സിയുടെ വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി വിജയം


Vkc Mammed Koya  LDF   candidate during the election campaigning in the arekkad ward on saturday.   Photo By  E Gokul

 

കൂട്ടികിഴിക്കലുകള്‍ പുരോഗമിക്കുമ്പോള്‍ അരീക്കാട്ടുകാര്‍ക്ക് മേയറെ നഷ്ടമായതും സിപിഎമ്മിന്റെ പരാജയത്തിന് കാരണമായി ചൂട്ടിക്കാട്ടുന്നു.

വി.കെ.സി മമ്മത്‌കോയയെ മേയര്‍ സ്ഥാനത്തു നിന്നു രാജിവെപ്പിച്ച് എം.എല്‍.എ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തില്‍ അസ്വാരസ്വമുണ്ടാക്കിയിരുന്നു.

സാധാരണ അണികള്‍ മേയറുടെ രാജിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. 202 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വികെസി അന്ന് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ യുഡിഎഫിന്റെ ഷമീലിന് 416 വോട്ടുകളുടെ ഇരട്ടി ഭൂരിപക്ഷം നേടാനായത് സിപിഎം അണികളുടെ വോട്ടു ചോര്‍ന്നതായാണ് പരക്കെയുള്ള പ്രചാരണം.


Don’t Miss: അരീക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം: സി.പി.എമ്മിന് കനത്ത പ്രഹരം


പകരക്കാരനില്‍ അതൃപ്തി

മേയര്‍ പദവിയില്‍ നിന്ന് എം.എല്‍.എ സ്ഥാനത്തേക്ക് മാറിയ വി.കെ.സിയുടെ പകരക്കാരനു പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ സ്വീകാര്യതയില്ലായിരുന്നു.

യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം കൂടിയായപ്പോള്‍ ചെറുവണ്ണൂര്‍-നല്ലളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ടി.മൊയ്തീന്‍കോയക്ക് ആകെ 1815 വോട്ടാണ് നേടാനായത്.

ഷമീല്‍ 2231 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് 390 വോട്ടു ലഭിച്ചു.

സിപിഎമ്മിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും നിറഞ്ഞ ഭരണത്തിന് ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു.