കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ വികെസി മമദ്‌കോയ രാജിവെച്ച വാര്‍ഡില്‍
മുസ്‌ലീംലീഗ് സ്വതന്ത്രന്‍ എസ്.വി സയ്യിദ് മുഹമ്മദ് ഷമീലിന് അട്ടിമറി വിജയം. 416 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷമീല്‍ സിപിഎം സീറ്റ് പിടിച്ചടക്കിയത്.

നഗരസഭയുടെ 41-ാം വാര്‍ഡായ അരീക്കാട്ട് നിന്നാണ് ഷമീല്‍ ജനവിധി തേടിയത്. ഷമീല്‍ 2231 വോട്ട് സ്വന്തമാക്കിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി ടി.മൊയ്തീന്‍കോയക്ക് 1815 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് 390 വോട്ടുമാണ് നേടാനായത്.

576211_2041474092556_1171461233_n

ഭൂരിപക്ഷം ഇരട്ടി

മുന്‍ മേയര്‍ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ, കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 202 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.കെ.സി ജയിച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ടി ഭൂരിപക്ഷം സ്വന്തമാക്കാനായത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി.

ck-1-14

തുടര്‍ച്ചയായി സിപിഎം കൈയ്യടക്കിയിരുന്ന വാര്‍ഡായിരുന്നു അരീക്കാട്. സംസ്ഥാന നേതാക്കള്‍ വരെ പ്രചാരണത്തിനെത്തിയ അരീക്കാട് വാര്‍ഡില്‍ എല്‍ഡിഎഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഷമീല്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ അംഗബലം 21 ആയി ഉയര്‍ന്നു. എല്‍ഡിഎഫിന്റെ കക്ഷിനില 46 ആയി കുറയും.


Don’t Miss: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 74.28 ശതമാനം പോളിങ്


വെള്ളിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 76.22 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. സിപിഎമ്മിന്റെ മൊയ്തീന്‍കോയയും ബിജെപിയുടെ അനില്‍കുമാറും പാര്‍ട്ടി ചിഹ്്‌നത്തിലും ഷമീല്‍ കുട ചിഹ്നത്തിലുമാണ് മത്സരിച്ചത്.