X

ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം

രാഹുല്‍ ഗാന്ധി നേത്യത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി. പി.എം കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട്.
യാത്രയ്ക്ക് തെക്കെ ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

‘രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരിയില്‍ നിന്നും ശ്രിനഗര്‍ വരെയുള്ള നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് തെക്കെ ഇന്ത്യയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്നും യാത്രക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് പാര്‍ട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നുവെന്നുമാണ് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം.

അതേസമയം സി.പി.എം കേരള ഘടകത്തിന്റെ വിമര്‍ശനം കേന്ദ്രകമ്മറ്റി ഗൗരവത്തില്‍ എടുത്തിട്ടില്ല.

 

web desk 3: