X

ആസ്‌ത്രേലിയയെ സ്പിന്നില്‍ വീഴ്ത്തി ഇന്ത്യ; ആദ്യ ടെസ്റ്റില്‍ വിജയം

സ്പിന്നേഴ്‌സില്‍ മിന്നി ഇന്ത്യ. ആസ്‌ത്രേലിയയെ തോല്പിച്ച് ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് വിജയം. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ വിജയം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ 91 റണ്‍സിന് പുറത്തായി. ആര്‍ അശ്വിന്റെ ബൗളിങ്ങാണ് ഓസീസ് ടീമിനെ തകര്‍ത്തത്. രണ്ടാമിന്നിങ്‌സില്‍ 12 ഓവറില്‍ അഞ്ച് വിക്കറ്റാണ് അശ്വിന്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റും സ്വന്തമാക്കി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതവും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

webdesk14: