X

ദമ്പതികളെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി പിടിയില്‍

ദമ്പതികളെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. പൊന്നാനി അഴീക്കല്‍ സ്വദേശി അജ്മ (38) ലാണ് അറസ്റ്റിലായത്. കര്‍മ റോഡിലും ബീച്ചിലും സന്ദര്‍ശനത്തിനെത്തുന്ന കമിതാക്കളെയും ദമ്പതികളെയും ആക്രമിക്കുന്ന സംഘത്തില്‍പ്പെട്ടയാളാണ് പിടിയിലായ അജ്മല്‍.

സംഘം ദമ്പതികളെ ആക്രമിച്ച് 38,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് അജ്മല്‍ അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി മുക്കാടി സ്വദേശി അന്‍സാറിനെ പിടികിട്ടാനുണ്ട്.

 

webdesk14: