X

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വന്‍ വിലയിടിവ്; ബാരലിന് 80 ഡോളറില്‍ താഴെ

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ ഇടിവ്. 2020 ഏപ്രിലിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാരലിന് 5 ശതമാനത്തോളമാണ് ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞത്.

ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിന് താഴെയെത്തിയിട്ടുണ്ട്. കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതോടെയാണ് ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞത്.

ക്രൂഡ് ഓയിലിന്റെ ഉപഭോക്താക്കളായ രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ശേഖരം പുറത്തിറക്കി നടത്തിയ ഇടപെടലിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിതരണം വര്‍ധിച്ചേക്കുമെന്നുള്ള ആശങ്കകളും വിലയിടിവിന് കാരണമായിട്ടുണ്ട് എന്നും വിലയിരുത്തല്‍.

 

web desk 3: