X

നോട്ട് അസാധു: സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമെന്ന്

തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്കും ജനങ്ങള്‍ക്കും കനത്ത ആഘാതമേല്‍പ്പിച്ചതായി ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സഹകരണ മേഖലയുടെ പ്രവര്‍ത്തനവും മൊത്തം ധനകാര്യ ഇടപെടലുകളും താളം തെറ്റിച്ചുവെന്നും ഡോ.രാമചന്ദ്രന്‍ അറിയിച്ചു. വിനോദസഞ്ചാരം, രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയില്‍ നിന്നുള്ള വരുമാനത്തെയും നോട്ടുകള്‍ അസാധുവാക്കല്‍ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ വിഭവസമാഹരണത്തില്‍ നോട്ടുപിന്മാറ്റം വരുത്തിവെച്ച ആഘാതം വിലയിരുത്തി വരികയാണെന്നും അടുത്ത ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന പതിമൂന്നാമത് പഞ്ചവത്സര പദ്ധതിയില്‍ ഇത് നിര്‍ണായകമാവുമെന്നും ഡോ.രാമചന്ദ്രന്‍ പറഞ്ഞു. നോട്ടു അസാധു നടപടി സമ്പദ് വ്യവസ്ഥക്കുണ്ടാക്കിയ ആഘാതം പഠിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയമിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

chandrika: