X

നോട്ട് അസാധു: കേന്ദ്രസര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിട്ട് ഒരു മാസം തികയുമ്പോള്‍ പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നവര്‍ക്ക് വിലയില്‍ ഇളവ് ഉള്‍പ്പെടെയുള്ളവയാണ് ഇതില്‍ പ്രധാനം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പെട്രോള്‍, ഡീസല്‍ എന്നിവ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡിലൂടെ വാങ്ങിയാല്‍ വിലയില്‍ 0.75 ശതമാനത്തിന്റെ ഇളവ് ലഭിക്കും. ഡിജിറ്റല്‍ ഇടപാടിലൂടെ റെയില്‍വെ ടിക്കറ്റ് വാങ്ങിയാല്‍ യാത്രക്കാര്‍ പത്തു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം. കൂടാതെ സബര്‍ബന്‍ റെയില്‍വെ സീസണ്‍ ടിക്കറ്റിന് അര ശതമാനത്തിന്റെ ഇളവ്. കാര്‍ഡ് ഉപയോഗിച്ച് ടോള്‍ ബൂത്തില്‍ പണമടച്ചാല്‍ പത്തു ശതമാനത്തിന്റെ ഇളവും ലഭിക്കും. ജനറല്‍ ഇന്‍ഷൂറന്‍സില്‍ പത്തു ശതമാനത്തിന്റെ ഇളവാണ് വരുത്തിയത്. അതേസമയം ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ എട്ടു ശതമാനത്തിന്റെ ഇളവും കിസാന്‍ കാര്‍ഡ് സ്വന്തമായിട്ടുള്ള കര്‍ഷകര്‍ക്ക് നബാര്‍ഡിന്റെ ഇറുപേ കാര്‍ഡും നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

chandrika: