X

ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നു; കാലവര്‍ഷം സജീവമായേക്കും

ഡല്‍ഹി: കരതൊട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ചുഴലിയുടെ ശക്തി നന്നായി കുറയുന്നതിനൊപ്പം കാലവര്‍ഷം സജീവമാകുമെന്നാണു പ്രതീക്ഷയും നിരീക്ഷണവും. അനുകൂല ഘടകങ്ങള്‍ ഒത്തുവന്നാല്‍ അടുത്തദിവസം മഴ പെയ്തു തുടങ്ങുമെന്നാണ് ഇപ്പോഴത്തെ പൊതുനിഗമനം.

മഴക്കാറുകള്‍ രൂപപ്പെടുന്നുണ്ട്. അതിനാല്‍, 18 മുതല്‍ രണ്ടാഴ്ച തുടര്‍ച്ചയായി മോശമല്ലാത്ത മഴ ലഭിക്കുമെന്നുതന്നെ കണക്കുകൂട്ടുന്നു. സമുദ്രങ്ങളില്‍ നിലവില്‍ മര്‍ദങ്ങളൊന്നുമില്ലെങ്കിലും, സാധാരണരീതിയില്‍തന്നെ കാലവര്‍ഷം ശക്തിപ്പെടാനാണ് സാധ്യത. പിന്നീട് വീണ്ടുമൊരു ഇടവേളക്കുള്ള സാധ്യത തള്ളിക്കളയുന്നുമില്ല.

16 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ കാറ്റിനും 19നും 20നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കാലവര്‍ഷം ആദ്യം ജൂണ്‍ ഒന്നിനും പിന്നീട് നാലിനുമെത്തുമെന്ന പ്രവചനം ശരിയായില്ല. അഞ്ചിനുശേഷമാണ് മഴ ലഭിച്ചു തുടങ്ങിയത്. അതും കാലവര്‍ഷത്തിലെന്നപോലെ തുടര്‍ച്ചയായി കിട്ടിയതുമില്ല.

 

webdesk14: