X

കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഡല്‍ഹി: ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യയില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് കമ്പനി ഇത് സംബന്ധിച്ച അപേക്ഷ നല്‍കി.

വാക്‌സിന്‍ ഉപയോഗത്തിന് അനുമതിക്കായി അപേക്ഷ നല്‍കുന്ന ആദ്യ ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ കമ്പനിയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ബ്രിട്ടനില്‍ നടന്ന രണ്ട് പരീക്ഷണങ്ങളുടെയും ഇന്ത്യയിലെയും ബ്രസീലിലെയും ഓരോ പരീക്ഷണങ്ങളുടെയും ഡാറ്റ ഉള്‍പ്പെടുത്തി നാല് ക്ലിനിക്കല്‍ പഠനങ്ങളാണ് ഡിസിജിഐക്ക് മുന്നില്‍ നല്‍കിയിരിക്കുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനേകയും ചേര്‍ന്നാണ് ‘കൊവിഷീല്‍ഡ്’ വികസിപ്പിക്കുന്നത്. ഐസിഎംആര്‍ കണക്കനുസരിച്ച് സെറം ഇന്സ്റ്റിറ്റിയൂട്ട് ഇതിനോടകം 40 മില്യണ്‍ ഡോസ് പുറത്തിറക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ വാക്‌സീന്‍ ഉപയോഗിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയിരുന്നു. വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണം എന്നാണ് ആവശ്യം.

 

web desk 3: