X

‘ഉന്നത ജാതി’ക്കാരുടെ പ്രതിഷേധത്തെതുടര്‍ന്ന് ദലിത് പാചകക്കാരിയെ സ്‌കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു

ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഉച്ചഭക്ഷണം പാകം ചെയ്തിരുന്ന ദലിത് സ്ത്രീയെ അധികൃതര്‍ പിരിച്ചുവിട്ടു. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ സുഖിധങ്ങിലാണ് സംഭവം നടന്നത്. പിരിച്ചുവിട്ടത് ‘ഉന്നത ജാതി’യില്‍ പ്പെട്ടവരുടെ പ്രതിഷേധത്തിന് പിന്നാലെയാണ്.

വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ നല്‍കിയ വിവശദീകരണപ്രകാരം നിയമം നിയമവിരുദ്ധമായതിനാലാണ് പാചകക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഈ മാസം തുടക്കത്തിലാണ് ഉച്ചഭക്ഷണം പാകം ചെയ്തിരുന്ന സ്ത്രീയെ നിയമിച്ചിരുന്നത്.

ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്തിന് തൊട്ട് പിന്നാലെ ‘ഉന്നത ജാതി’ക്കാരായ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നത്  അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഉച്ചഭക്ഷണം വീട്ടില്‍നിന്ന് കൊണ്ടുവരികയായിരുന്നു കുട്ടികള്‍ ചെയ്തിരുന്നത്. ഇവര്‍ പാചകം ചെയ്ത ഭക്ഷണം സ്‌കൂളിലെ ഭൂരിഭാഗം വരുന്ന കുട്ടികളും കഴിക്കാന്‍ തയ്യാറായില്ല.

 

web desk 3: