X

മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധം

ന്യുഡല്‍ഹി: മരണത്തിനും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം. മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ 1 മുതല്‍ മരണ സര്‍ട്ടിഫിക്കേറ്റിനായി ആധാര്‍ നമ്പര്‍ നല്‍കണം. ആള്‍മാറാട്ടം തടയാനാണ് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മരണ രജിസ്‌ട്രേഷനായി മരിച്ചയാളുടെ ഐഡന്റിന്റി ഉറപ്പാക്കുന്നതിന് വേണ്ടി ആധാര്‍ നമ്പര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാണ്. ജമ്മു കശ്മീര്‍, അസം, മേഘാലയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്നും ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്കുള്ള തീയ്യതി പിന്നീട് പ്രഖ്യാപിക്കും മന്ത്രാലയം വ്യക്തമാക്കി.

ബന്ധുമിത്രാധികളോ പിന്തുടര്‍ച്ചാവകാശികളോ നല്‍കുന്ന വിവരങ്ങളേക്കാള്‍ കൂടുതല്‍ കൃത്യത ആധാര്‍ നമ്പര്‍ നല്‍കുന്നതിലൂടെ ഉണ്ടാകുമെന്നാണ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചത്. ആള്‍മാറാട്ടവും വഞ്ചനയും തടയുന്നതിന് ഫലപ്രദമായ മാര്‍ഗമാണിതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

chandrika: