X

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ്പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ്പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. നാലുദിവസം മുമ്പാണ് കാര്‍ത്തികപ്പള്ളി സ്വദേശി പ്രസവത്തിനായി എത്തിയത.് ഇന്ന് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചിരുക്കുകയായിരുന്നു. എന്നാല്‍ വേദന കൂടിയതോടെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയയാക്കി.പുറത്തെടുത്തപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ച നിലയിലായിരുന്നു. കഴിഞ്ഞമാസം ഇതേ മെഡിക്കല്‍ കോളജാസ്പത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചിരുന്നു. സംഭവത്തില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് തേടി. അമ്മയുടെ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചു.

Chandrika Web: