X

വെള്ളക്കെട്ടില്‍ വീണ് മൂന്നുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍: ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. പെടയങ്കോട് കുഞ്ഞിപള്ളിക്ക് സമീപം പാറമ്മല്‍ സാജിദിന്റെ മകന്‍ നസല്‍ ആണ് മരിച്ചത്.
വീട്ടില്‍ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തില്‍ വീണാണ് കുട്ടി മരിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ ഫുട്ബോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി വെള്ളക്കെട്ടിലേക്ക് വീണത്.

web desk 1: