X

സ്‌കറിയ തോമസ് അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസ് (74) അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

1977 മുതല്‍ 84 വരെ കോട്ടയം ലോക്‌സഭാംഗമായിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില് ഇടതു മുന്നണി സ്ഥാനാര്‍ഥിയായിരുന്നു.കേരള കോണ്‍ഗ്രസ് വിട്ട് പിസി തോമസിനൊപ്പം പ്രവര്‍ത്തിച്ചുവെങ്കിലും പിന്നീട് ഇടതുപക്ഷ മുന്നണിക്കൊപ്പമായിരുന്നു.

അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു. ഭാര്യ: ലളിത. മക്കള്‍: നിര്‍മ്മല, അനിത, കെടി സ്‌കറിയ, ലത.

 

web desk 1: