X

സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി

കോഴിേേക്കാട്: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വധഭീഷണി. നടി ആക്രമിച്ച കേസില്‍ ഇടപെട്ട് പിസി ജോര്‍ജിനെതിരെ കേസെടുത്തതിന് ശേഷമാണ് തനിക്ക് വധഭീഷണി ലഭിച്ചത് എന്ന് ജോസഫൈന്‍ വ്യക്തമാക്കി. മനുഷ്യവിസര്‍ജ്യവും ഭീഷണി കത്തുകളും തപാലില്‍ ലഭിച്ചെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്ര മിക്കപ്പെട്ട കേസില്‍ നടിക്കും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം വധഭീഷണി ലഭിക്കാറുണ്ട്. ഇത്തരം ഭീഷണി കൊണ്ട് കര്‍ത്തവ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മോശം പരാമര്‍ശങ്ങളും ഭീഷണികളും അടങ്ങുന്ന കത്തുകളാണ് എം.സി. ജോസഫൈന് ലഭിച്ചിട്ടുള്ളത്. വനിതാ കമ്മീഷന്‍ ഓഫീസിലേക്കാണ് മനുഷ്യവിസര്‍ജ്യം പാക്ക് ചെയ്ത് അയച്ചത്. പരാതി ഉടന്‍തന്നെ പോലീസിന് കൈമാറുമെന്ന് എം.സി. ജോസഫൈന്‍ വ്യക്തമാക്കി.

 

നടിയെ ആക്രമിച്ച കേസിലെ പരാമര്‍ശങ്ങളുടെ പേരില്‍ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കമ്മീഷന്‍ കേസെടുത്തിരുന്നു. വിഷയത്തില്‍ രണ്ടുപേരും തമ്മില്‍ രൂക്ഷമായ ഭാഷയില്‍ വാക്‌പോക് നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് ഭീഷണി കത്തുകള്‍ വന്നു തുടങ്ങിയത്. എന്നാല്‍ പോലീസിന് പരാതി നല്‍കുമ്പോള്‍ ഇക്കാര്യം സൂചിപ്പിക്കുമോ എന്ന് വ്യക്തമല്ല.

chandrika: