X
    Categories: indiaNews

ഡല്‍ഹി അന്തരീക്ഷ മലിനീകരം; നവംബര്‍ 10 ന് സുപ്രീംകോടതി ഹരജി പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് തടയുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ട ഹരജി നവംബര്‍ 10ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ബേല എം ത്രിവേദി, എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് വര്‍ധിക്കുന്നതായി കോടതിയില്‍ വാദം ഉയര്‍ന്നു. കുറ്റിക്കാടുകള്‍ കത്തിക്കുന്നത് നിയന്ത്രിക്കുക, സ്‌മോഗ് ടവര്‍ സ്ഥാപിക്കുക, പ്ലാന്റേഷന്‍ ഡ്രൈവുകള്‍, ഗതാഗത നിയന്ത്രണം തുടങ്ങി മലിനീകരണം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ കൈകൊള്ളാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കണമെന്ന്് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തരീക്ഷമലിനീകരണം ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചു. സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതിന് ബദല്‍ മാര്‍ഗം കാണാനാകാത്തത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്ന് കോടതി അഭിഭാഷകന്‍ പറഞ്ഞു.

web desk 3: