X

ഡല്‍ഹിയിലെ തീപ്പിടുത്തം; മരണം 27, നിരവധി പേരെപറ്റി ഇനിയും വിവരമില്ല

ഡല്‍ഹി മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപമുള്ള കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 27 ആയി. 70 ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്‌നി ശമന വിഭാഗം അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗത്തേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരിച്ചവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തും. പരിക്കേറ്റ 12 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കെട്ടിടങ്ങള്‍ക്കടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്. നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല. ആറ് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ അണച്ചത്.

കെട്ടിട ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. ദില്ലിയില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് മുണ്ട്കായിലുണ്ടായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും പ്രദേശവാസികളായ സ്ത്രീകളാണ്. കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായത്.

web desk 3: