X

ഡല്‍ഹി ഓര്‍ഡിനന്‍സ്; ഈ മാസം 10ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനവും അച്ചടക്ക നടപടിയും അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിന് നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റിക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കെജ്‌രിവാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഈ മാസം 10ന് വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഡല്‍ഹി സര്‍ക്കാറിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വിഷയം പരാമര്‍ശിച്ചതിനെതുടര്‍ന്നാണ് അടുത്തയാഴ്ചയിലേക്ക് കേസ് ലിസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും അച്ചടക്ക നടപടിയും അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം എടുക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനാണെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമന അതോറിറ്റിയെ നിശ്ചയിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്നാണ് എ.എ.പി വാദം.

webdesk11: