X
    Categories: indiaNews

ഡല്‍ഹിയില്‍ ശക്തമായ മഴ; പ്രളയ ഭീതി

ഡല്‍ഹി : ഡല്‍ഹിയില്‍ ശക്തമായ മഴ. യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിലേക്ക് ഉയരുകയാണ്. പ്രളയ ഭീഷണിയില്‍ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി.

ശരാശരി 210 മില്ലിമീറ്റര്‍ മഴലഭിക്കുന്നിടത്ത് ഇക്കഴിഞ്ഞ ജൂലൈയില്‍ 507 മില്ലിമീറ്ററാണ് ഡല്‍ഹിയില്‍ പെയ്തത്. പരിസരപ്രദേശമായ നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലൊക്കെ തുടര്‍ച്ചയായി മഴപെയുകയാണ്. ഓഗസ്റ്റ് നാല് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

യമുന നദിയില്‍ ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിനോട് അടുക്കുകയാണ്. ഇന്ന് ജലനിരപ്പ് 205.28 മീറ്ററിലെത്തി. നദി തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യമുന നദിയുടെ തീരത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ഡല്‍ഹിയിലെ കനത്ത ചൂടിന് ആശ്വാസകരമായാണ് തുടര്‍ച്ചയായ മഴചെയ്തത്.

എന്നാല്‍ മഴശക്തമായതോടെ ഡല്‍ഹിയുടെ താഴ്ന്നപ്രദേശങ്ങളൊക്കെ വെള്ളത്തിലായി. നിരവധി റേഡുകളും അടിപാതകളും വെള്ളകെട്ടിലാണ്. സംസ്ഥാനത്ത് പലയിടത്തും റോഡ് ഇടിഞ്ഞുതാണു.

 

web desk 3: