X
    Categories: indiaNews

പ്രളയക്കെടുതിയിൽ ഡൽഹി ; ഇരുപതിനായിരത്തോളം പേരെ മാറ്റിപാർപ്പിച്ചു

യമുന നദി കരകവിഞ്ഞതോടെ പ്രളയജലത്തിൽ മുങ്ങി തലസ്ഥാന നഗരം. അരനൂറ്റാണ്ടിനിടയിലെ ഉയർന്നനിലയും കടന്ന്‌ യമുനയിലെ ജലനിരപ്പ്‌ 208.66 മീറ്ററിലെത്തിയാതായി കേന്ദ്ര ജല കമീഷൻ അറിയിച്ചു. താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ ഇരുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.റോഡുകൾ പലതും മുങ്ങിയതോടെ ഗതാഗത തടസ്സവും രൂക്ഷമായി.

മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച വരെ അടച്ചിടാൻ ഡൽഹി സർക്കാർ നിർദേശിച്ചു. അവശ്യസർവീസുകൾ ഒഴികെയുള്ള എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന്‌ ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് .നഗരത്തിന്‌ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതിൽ ഭാരവാഹനങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി ഹരിയാനയിലെ ഹാഥ്‌നിക്കുണ്ഡ്‌ ഡാമിൽനിന്ന്‌ ജലമൊഴുക്കുന്നത്‌ നിയന്ത്രിച്ചതോടെ യമുനയിൽ ജലനിരപ്പിൽ കുറവു വന്നിട്ടുണ്ട്.

അതേസമയം, അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

webdesk15: