X

നോട്ട് അസാധുവാക്കല്‍: സര്‍ക്കാറിന് പിന്തുണ കുറയുന്നതായി സര്‍വേ

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം തിരിച്ചടിച്ചതായും, ജന ജനപിന്തുണ കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്.

അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ഒരു മാസം പിന്നിട്ടിട്ടും അഭിമുഖീകരിക്കുന്ന പണ ഞെരുക്കത്തിന് അറുതിയാവാത്തതിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാറിന് തീരുമാനത്തോടുള്ള ജന പിന്തുണ നഷ്ടമാകുന്നതായി സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന സ്ഥാപനം നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

മുമ്പ് നോട്ട് നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോള്‍ സര്‍ക്കാറിന്റെ തീരുമാനത്തെ എതിര്‍ക്കുകയാണ്. മൂന്നാഴ്ച മുമ്പ് ഇവര്‍ നടത്തിയ സര്‍വേയില്‍ 51 ശതമാനം പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍, പുതിയ സര്‍വേയില്‍ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു.

ആറ് ശതമാനം പേരായിരുന്നു മുമ്പ് നടത്തിയ സര്‍വേയില്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പില്‍ വരുത്തുന്നതില്‍ സര്‍ക്കാറിന് വന്‍ വീഴ്ച പറ്റിയെന്ന് അഭിപ്രായപ്പെട്ടത്.

പുതിയ സര്‍വേയില്‍ ഇത് 25 ശതമാനമാണ്. ഇത്തരത്തില്‍ നോട്ട് നിരോധന വിഷയത്തില്‍ കൃത്യമായ നിലപാട് മാറ്റമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സര്‍വേ ഫലം പറയുന്നു. 8526 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഇനിയും രണ്ടാഴ്ച സമയം ബാക്കിയുണ്ട്. ഇതിനകം 12 ലക്ഷം കോടി രൂപ മൂല്യം വരുന്ന പഴയ നോട്ടുകള്‍ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞ ു.

ഈ സാഹചര്യത്തില്‍ തീരുമാനം നടപ്പിലാക്കിയത് കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ചോദിക്കുന്നു. പുതിയ നോട്ടുകള്‍ വന്‍തോതില്‍ പിടിച്ചെടുത്തതും ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പല സ്ഥാപനങ്ങളും സംശയത്തിന്റെ നിഴലില്‍ വന്നതും ജനങ്ങള്‍ക്ക് നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തോടുള്ള വിശ്വാസ്യത തകരുന്നതിലേക്ക് നയിച്ചതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

chandrika: