X

ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് അനുരാഗ് താക്കൂര്‍

2023 വര്‍ഷത്തോടെ രാജ്യത്തിന് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ ആവശ്യമായി വരുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍. ‘സാങ്കേതികവിദ്യ ലോകത്തെ ദ്രുതഗതിയില്‍ പരിവര്‍ത്തനം ചെയ്യുകയാണ്. നിലവിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാര മാര്‍ഗ്ഗമായി ശാസ്ത്രസാങ്കേതിക വിദ്യ മാറുന്നുണ്ട്.” ചെന്നൈയില്‍ നടന്ന ‘ഡ്രോണ്‍ യാത്ര 2.0’ യുടെ ഫ്‌ലാഗിന് ശേഷം സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറുമെന്നും ഡ്രോണ്‍ സേവന മേഖലയിലെ വളര്‍ച്ചാ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ പൈലറ്റും പ്രതിമാസം 50,000 മുതല്‍ 80,000 രൂപ വരെ സമ്പാദിക്കുമെന്നും ഈ വ്യവസായ ഏകദേശം 6,000 കോടി രൂപയുടെ തൊഴില്‍ നല്‍കുമെന്നും മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റായി പരിശീലനം നേടാമെന്നും അതിനായി കോളേജ് ബിരുദം ആവശ്യമില്ലെന്നും നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 12 മന്ത്രാലയങ്ങള്‍ ഡ്രോണ്‍ സേവനങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

web desk 3: