X
    Categories: Views

ഡിജിഎംഒ ചര്‍ച്ചയില്‍ ഇന്ത്യാ-പാക് വാക് പോര്

  • ഇന്ത്യ കരാര്‍ ലംഘക്കുന്നു എന്ന് പാക്,
  • തിരിച്ചടിക്കാന്‍ അറിയാമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സൈനിക മേധാവികള്‍ പങ്കെടുത്ത ഡയറകടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ ഇന്ത്യ ആക്രമണം അഴിച്ചു വിടുമെന്ന് പാക് സൈനിക വക്താവ്. കരാര്‍ ലംഘനത്തില്‍ തിരച്ചടിക്കാന്‍ സൈന്യത്തിന് കഴിയുമെന്ന് ഇന്ത്യന്‍ വക്താവ്. സൈനിക മേധാവികളുടെ വാക് പോരില്‍ മുങ്ങി ഡിജിഎംഒ ചര്‍ച്ച
ചര്‍ച്ചയില്‍ ഇന്ത്യന്‍ സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നു എന്ന പാകിസ്താന്റെ ആരോപണത്തിന് ഇന്ത്യ ശക്തമായ മറുപടി നല്‍കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയെല്ലാം ഉത്തരവാദിത്വം പാകിസ്താനാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താന്റെ ഭാഗത്തു നിന്നുള്ള വെടിനിര്‍്ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് തിരിച്ചടി നല്‍കുക മാത്രമാണ് ഇന്ത്യ ചെയ്യുന്നതെന്ന് ലഫ്. ജനറല്‍ എ. കെ ഭട്ട് വ്യക്തമാക്കി.
ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ നാല് പ്ട്ടാളക്കാരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി പാക് മേജര്‍ ജനറല്‍ സാഹിര്‍ ഷംഷാദ് വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യം ഇന്ത്യ തള്ളിക്കളഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്ന പാക് സൈന്യം നടത്തുന്ന വെടിവയ്പ്പിന് തിരിച്ചടി നല്‍കുക മാത്രമാണ് ഇന്ത്യന്‍ സൈന്യം ചെയ്യുന്നതെന്ന് എ. കെ ഭട്ട് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായാല്‍ തിരിച്ചടി നല്‍കാനുള്ള അധികാരം സൈന്യത്തിനുണ്ടെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാന അന്തരീഷം നിലനിര്‍ത്താനാണ് ഇന്ത്യ എക്കാലത്തും ശ്രമിച്ചിട്ടുള്ളതെന്നും ഭട്ട് പറഞ്ഞു.

chandrika: