X

ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം ചട്ടവിരുദ്ധമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ചുമതല നല്‍കിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നു.

ഐ.പി.എസ് കേഡര്‍ റൂള്‍ പ്രകാരം രണ്ട് കേഡര്‍ തസ്തികകളാണ് കേരളത്തിലുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒരു കേഡര്‍ തസ്തിക 11 മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. കേന്ദ്ര ചട്ടങ്ങള്‍ പ്രകാരം കേഡര്‍ തസ്തികകളില്‍ ആറ് മാസത്തില്‍ കൂടുതല്‍ അധിക ചുമതല നല്‍കാന്‍ പാടില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരാവകാശ നിയമ പ്രകാരം വ്യക്തമാക്കുന്നു. ബെഹ്‌റക്ക് അധിക ചുമതല നല്‍കിയത് അറിഞ്ഞില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നത്.

2017 മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി വിജിലന്‍സ് ഡയറക്ടറായി ബെഹ്‌റയെ നിയമിച്ചത്.

chandrika: