X

നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡന്റെ കുതിപ്പ്; വിജയം ഉറപ്പിച്ചു

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമാക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ കേവല ഭൂരിപക്ഷത്തിലേക്ക്. പെന്‍സില്‍വാനിയ അടക്കം നാല് നിര്‍ണായ സംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് ഉയര്‍ത്തി. പെന്‍സില്‍ വാനിയയില്‍ ലീഡ് 19,000 കടന്നു. പെന്‍സില്‍വാനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും.

2016 ല്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍ വാനിയ. 20 ഇലക്ടറല്‍ വോട്ടാണ് പെന്‍സില്‍വാനിയയില്‍ ഉള്ളത്. ജോര്‍ജിയയില്‍ 4266, അരിസോണ 38455 എന്നിങ്ങനെയാണ് ബൈഡന്റെ ലീഡ്. 15 ഇലക്ടറല്‍ വോട്ടുള്ള നോര്‍ത്ത് കരോലിനയില്‍ മാത്രമാണ് ട്രംപ് മുന്നിലുള്ളത്.

കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഡെമോക്രാറ്റുകള്‍ ജയിക്കാത്ത ജോര്‍ജിയയിലും ബൈഡന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു. ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചതായി സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ബൈഡന്‍ വിജയിച്ചെന്ന് കരുതേണ്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

web desk 3: