X

നാല് വര്‍ഷ ബിരുദ പഠനം പൂര്‍ത്തിയാക്കിയാല്‍ നേരിട്ട് പിഎച്ച്.ഡി പ്രവേശനം; അനുമതി നല്‍കി യു.ജി.സി

നാല് വര്‍ഷ ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം അനുവദിക്കുമെന്ന് യു.ജി.സി. പിഎച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട് പുതുതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഈ മാറ്റം. നാല് വര്‍ഷ കോഴ്‌സ് പൂര്‍ണമായി നടപ്പാക്കുന്നത് വരെ മൂന്ന് വര്‍ഷ ബിരുദ കോഴ്‌സ് തുടരുമെന്നും യു.ജി.സി അറിയിച്ചു.

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് രാജ്യത്തെ ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം നാല് വര്‍ഷമാക്കിയത്. എന്നാല്‍ ഇത് എന്ന് പൂര്‍ണമായി നടപ്പില്‍ വരുത്തുമെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.

നേരിട്ട് പി.എച്ച്.ഡി പ്രേവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നാല് വര്‍ഷ ബിരുദ പഠനം പൂര്‍ത്തിയാക്കുന്നതിനോടൊപ്പം 75 ശതമാനത്തിലധികം മാര്‍ക്ക് കൂടി നേടണം. ഇക്കണോമിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജിക്കല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളിലാകും തുടക്കത്തില്‍ പദ്ധതി നടപ്പാക്കുക.

web desk 3: