X

ഹെലികോപ്റ്ററില്‍ പരുന്ത് ഇടിച്ചു; ചില്ലു തകര്‍ന്നു, അടിയന്തര ലാന്‍ഡിങ്, ഡികെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പക്ഷിയിടിച്ച് ചില്ല് തകര്‍ന്നതിനെ തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരിമായി ഇറക്കി. കോക്പിറ്റിന്റെ ഗ്ലാസാണ് തകര്‍ന്നത്. തെരഞ്ഞെടുപ്പ് റാലിക്കായി മുലബഗിലുവിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

ശിവകുമാറിന് പുറമെ പൈലറ്റും കന്നഡ ന്യൂസ് ചാനലിലെ ജേര്‍ണലിസ്റ്റുമാണ് കോക്പിറ്റില്‍ ഉണ്ടായിരുന്നത്. ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററില്‍ പക്ഷി ഇടിക്കുകയായിരുന്നുവെന്നും ഉടന്‍ ലാന്‍ഡ് ചെയ്തതിനാല്‍ എല്ലാവരും സുരക്ഷിതരാണെന്നും കോണ്‍ഗ്രസ് അറിയിച്ചു.

webdesk14: