X

പാകിസ്താനെതിരെ ഇന്ത്യ-യു.എസ് സംയുക്ത പ്രസ്താവന; മോദിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും

വാഷിങ്ടണ്‍: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യയും അമേരിക്കയും പാകിസ്താന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യു.എസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് പാകിസ്താന്റെ പേരെടുത്ത് പരാമര്‍ശിച്ചത്. മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഭീകരര്‍ പാകിസ്താന്റെ ഭൂപ്രദേശങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഇരുരാജ്യങ്ങളുടെയും മുഖ്യ ആവശ്യം. ആഗോള ഭീകരതക്കെതിരെ യോജിച്ചുള്ള പോരാട്ടത്തിന് ഇന്ത്യയും യു.എസും പ്രതിജ്ഞാബദ്ധണാണെന്ന് കൂടിക്കാഴ്ചക്കു ശേഷം ഇരുവരും വ്യക്തമാക്കിയിരുന്നു.

അതേസമയം മോദിയുടെ ക്ഷണം സ്വീകരിച്ച് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. തിയതിയും സമയവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം.

chandrika: