X

നീലച്ചിത്ര നടിക്ക് പണം നല്‍കിയ കേസ്: ട്രംപ് അറസ്റ്റില്‍

നീലച്ചിത്ര നടിയുമായുള്ള ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ ഡോണള്‍ഡ് ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

മാന്‍ഹാട്ടന്‍ കോടതിയിലാണ് ട്രംപ് എത്തിയത്. പ്രതിഷേധ സാധ്യതയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി ട്രംപ് അനുകൂലികള്‍ കോടതിക്ക് സമീപം എത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് മന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറി ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്.

webdesk14: