X
    Categories: Newsworld

വീണ്ടും പ്രസിഡന്റായാല്‍ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തും -ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്

ഇന്ത്യക്കെതിരെ ഭീഷണിയുമായി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെക്കെതിരെ പ്രതികാര നികുതി ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ പോലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ചുമത്തുന്ന വിഷയം വീണ്ടും ഉന്നയിച്ചാണ് ട്രംപിന്റെ ഭീഷണി.

ഇന്ത്യയിലെ നികുതി നിരക്കുകള്‍ വളരെ ഉയര്‍ന്നതാണെന്ന് അദ്ദേഹം ഒരു ബിസിനസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇന്ത്യ പോലുള്ള രാജ്യവുമായി അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഇറക്കുന്ന ബൈക്കുകള്‍ക്ക് ഇതിനു ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

webdesk11: